മൂവാറ്റുപുഴ: പായിപ്ര മസ്ജിദുന്നൂറിന്റെ ആഭിമുഖ്യത്തിൽ പായിപ്ര മേഖലയിൽ നിന്ന് ഹജ്ജിന് പോകുന്നവർക്ക് യാത്രഅയപ്പ് നൽകി. മസ്ജിദുന്നൂർ മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന യാത്രഅയപ്പ് സമ്മേളനം പായിപ്ര സെൻട്രൽ ജുമാമസ്ജിദ് ഇമാം സിദ്ദീഖ് റഹ്മാനി ഉദ്ഘാടനം ചെയ്തു. മസ്ജിദുന്നൂർ ഉമാം അമീൻ അൽഖാദിരി മുഖ്യപ്രഭാഷണം നടത്തി. മസ്ജിദ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എം. ഷബീർ, എം.എം. കൊച്ചുണ്ണി, ജമാൽ ബാഖവി, ടി.എം. ലത്തീഫ് എന്നിവർ സംസാരിച്ചു.