അങ്കമാലി: അങ്കമാലി വിശ്വജ്യോതി സ്‌കൂളിൽ സി.ബി.എസ്.ഇ, എസ്.എസ്.എൽ.സി,​ പ്ലസ്ടു ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.സ്.എസ്.എൽ.സി പരീക്ഷയിൽ എ വൺ ലഭിച്ച 31 പേരെയും, പ്ലസ്ടുവിൽ എ വൺ ലഭിച്ച 16 പേരെയുമാണ് ആദരിച്ചത്.കൂടാതെ ദേശീയതലത്തിൽ അഞ്ചാം റാങ്ക് ലഭിച്ച സൂസൺ മരിയ മാത്യുവിനെയും ആദരിച്ചു.തൃശൂർ റേഞ്ച് ഡി.ഐ.ജി.എസ്.സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ഫാ.ജോൺ ബെർക്ക്‌മെൻസ് പ്രിൻസിപ്പൽ ഫാ.ജോഷി കൂട്ടുങ്ങൽ,വൈസ് പ്രിൻസിപ്പൽ ഫാ.സെബിൻ പെരിയപ്പാടൻ,പ്രധാന അധ്യാപിക വിദ്യ കെ.നായർ,പി.ടി.എ.പ്രസിഡന്റ് അബി ഡേവിഡ്,വൈസ്പ്രസിഡന്റ് നൈജോ അരീയ്ക്കൽ എന്നിവർ പ്രസംഗിച്ചു.