കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനകീയ പദ്ധതികളുടെ പ്രയോജനം കേരളത്തിലെ പാവപ്പെട്ടവർക്ക് ലഭിക്കാതിരിക്കാനായി സംസ്ഥാന സർക്കാരും മറ്റു ചിലരും നീക്കംനടത്തുന്നതായി എൻ.ഡി.എ ദേശിയ സമിതി അംഗവും കേരള കോൺഗ്രസ് ചെയർമാനുമായ പി.സി തോമസ് വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ തടസം നിന്നതിനാൽ നിർദ്ധനർക്ക് ചികിത്സ സഹായം കിട്ടുന്ന മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി ഇവിടെ ആർക്കും കിട്ടിയില്ല. . കർഷകർക്കുള്ള കേന്ദ്ര സർക്കാർനൽകുന്നആറായിരം രൂപ നിഷേധിക്കാനും ശ്രമങ്ങൾ നടക്കുന്നു. കർഷകരുടെ പേര് വിവരങ്ങൾ കൃഷിഭവനുകളിൽ പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടും അയച്ചുകൊടുക്കുന്നില്ല. മുദ്ര ലോൺ ഉൾപ്പെടെ പല ആനുകൂല്യങ്ങളും ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാതിരിക്കാനായി ചില ബാങ്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും പി.സി.തോമസ് പറഞ്ഞു. കേരള കോൺഗ്രസ് സംസ്ഥാന ക്യാമ്പ് 20,21,22 തിയതികളിൽ എറണാകുളത്ത് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. .