കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) നാലാമത് വാർഷിക അവാർഡ് നിശ ജൂലായ് അഞ്ചിന് വൈകിട്ട് ആറിന് ലേ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടക്കും. മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി ഉദ്ഘാടനം ചെയ്യും. മോട്ടിവേഷണൽ സ്പീക്കറും രാജ്യാന്തര പരിശീലകനുമായ വിജയ്‌മേനോൻ മുഖ്യപ്രഭാഷണം നടത്തും.
കെ.എം.എയുടെ വിവിധ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. മികച്ച ഇൻ ഹൗസ് മാഗസിൻ, നൂതനമായ നിർമ്മാണ രീതി, നൂതനമായ എച്ച്.ആർ നയം എന്നീ വിഭാഗങ്ങളിൽ എക്‌സലൻസ് അവാർഡുകളും കെ.എം.എ നാസ്‌കോം ഐ.ടി അവാർഡും ചടങ്ങിൽ പ്രഖ്യാപിക്കും. ഐ.ടി. ലീഡർഷിപ്പ്, മാനേജർ ഒഫ് ദി ഇയർ, ആന്വൽ യംഗ് മാനേജേഴ്‌സ് കോണ്ടസ്റ്റ് പുരസ്‌കാരങ്ങളും സമ്മാനിക്കും.