അങ്കമാലി.പൊട്ടിപൊളിഞ്ഞ് കിടക്കുന്ന മഞ്ഞപ്ര അങ്കമാലി റോഡ് അടിയന്തിരമായി പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ജനതാൾ (എസ്) മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റി സർക്കാരിനോടും പൊതുമരാമത്ത് വകുപ്പിനോടും ആവശ്യപ്പെട്ടു. ടോറസും ടിപ്പർ ലോറികളും ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ നിത്യേന പോകുന്ന റോഡ് നിറയെ കുണ്ടും കുഴികളുമാണ്. രാത്രിയിൽ യാത്ര ചെയ്യുന്ന ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവായിരിക്കുന്നു.ടാറിംഗ് ദീർഘകാലം നിലനിൽക്കുന്നതിന് ബി.എം.ബി.എസി നിലവാരത്തിൽ ടാർ ചെയ്യണമെന്നും കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.യോഗം അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.സി.ജോസ് ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര മണ്ഡലം പ്രസിഡന്റ് എ.പി.വർഗീസ് വൈദ്യർ അദ്ധ്യക്ഷത വഹിച്ചു.