കൊച്ചി : കേന്ദ്ര സർക്കാർ ജനങ്ങൾക്കു നൽകുന്ന ആനുകൂല്യങ്ങൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ നിഷേധിക്കുന്ന നടപടി സംസ്ഥാന സർക്കാരിന്റെ പിന്തിരിപ്പൻ നയങ്ങളുടെ ഭാഗമാണെന്ന് ബി.ജെ.പി. മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി പറഞ്ഞു. കേന്ദ്ര പദ്ധതിയായ കിസാൻ സമ്മാൻ അട്ടിമറിക്കുകയും പ്രളയബാധിതരെ അവഗണിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിനെതിരെ ചേരാനെല്ലൂർ കൃഷി ഓഫീസിലേയ്ക്ക് കർഷക മോർച്ച ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി യു.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
ഇ.എസ്. പുരുഷോത്തമൻ, ടി. ബാലചന്ദ്രൻ, പി.എസ്. സ്വരാജ്, എ. ഗോവിന്ദരാജ്, എം.എസ്. സുമേഷ്, ശ്രീജ രമേശ്, വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
ചീറ്റൂരിൽ നിന്നാരംഭിച്ച മാർച്ചിന് ഷാലി വിനയൻ, ഡോ. ജലജ ആചാര്യ, ജീവൻലാൽ, സി.ആർ. സുഭാഷ്, ചിറ്റൂർ മജു, മഹേഷ്, സതീശ് മാർട്ടിൻ, കെ.പി. കൃഷ്ണദാസ്, പി.ജി. മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി.