paipra
പായിപ്ര ഗവ. യു പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം കവിയും നാടൻപാട്ട് കലാകാരനുമായ കുമാർ .കെ മുടവൂർ നിർവഹിക്കുന്നു.പി.എസ് ഗോപകുമാർ, സി.എൻ.കുഞ്ഞുമോൾ, പി.ഇ.നൗഷാദ് എന്നിവർ സമീപം.

മുവാറ്റുപുഴ: പായിപ്ര ഗവ. യു പി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി കവിയും നാടൻ പാട്ടുകലാകാരനുമായ കുമാർ.കെ.മുടവൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എസ്. ഗോപകുമാർ വിദ്യാരംഗം ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ഇ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ.ജി കൺവീനർ കെ.എം. നൗഫൽ, ഹെഡ്മിസ്ട്രസ് സി.എൻ. കുഞ്ഞുമോൾ , സി.എ.അമ്മിണി എന്നിവർ സംസാരിച്ചു.