കൊച്ചി: ഓണവിപണി ലക്ഷ്യമിട്ട് പ്രീതി കിച്ചൺ അപ്ളയൻസസ് സോഡിയാക് 2.0 എന്ന മിക്‌സർ ഗ്രൈൻഡർ വിപണിയിലിറക്കി. വിവിധ കോമ്പോ ഓഫറുകളും പ്രീതി പ്രഖ്യാപിച്ചു. പ്രീതിയുടെ ഏറ്റവുമധികം വിറ്റഴിയുന്ന സോഡിയാക് മിക്‌സർ ഗ്രൈൻഡറിന്റെ നവീകരിച്ച പതിപ്പാണ് 2.0 എന്ന് മാനേജിംഗ് ഡയറക്‌ടർ എസ്. സുബ്രഹ്മണ്യൻ പറഞ്ഞു.
ഭക്ഷ്യവസ്‌തുക്കളിലെ പോഷണങ്ങളും ജൈവലഭ്യതയും നഷ്‌ടപ്പെടാത്ത കാൽക്കുലേറ്റഡ് റൊട്ടേഷൻ കൺട്രോൾ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. പുതിയ തലമുറ ആരോഗ്യകരവും ജൈവവുമായ ഭക്ഷണക്രമം സ്വീകരിക്കുന്നത് കണക്കിലെടുത്താണ് മിക്‌സി ഒരുക്കിയത്. അരിയുക, ജ്യൂസടിക്കുക, ആട്ട കുഴയ്ക്കുക തുടങ്ങിയ ഏഴു കാര്യങ്ങൾ ചെയ്യുന്ന മാസ്‌റ്റർ ഷെഫും ജാറും മിക്‌സറിലുണ്ട്. ജ്യൂസുകൾ മൂന്നു തരത്തിൽ തയ്യാറാക്കാൻ പ്രത്യേക ജാറുമുണ്ട്.
രണ്ടു വർഷത്തെ ഗവേഷണവും പാചകവിദഗ്ദ്ധർ, പോഷകാഹാര വിദഗ്ദ്ധർ തുടങ്ങിയവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചുമാണ് മിക്‌സർ രൂപകല്പന ചെയ്‌തതെന്ന് മാർക്കറ്റിംഗ് വിഭാഗം ജനറൽ മാനേജർ ശ്വേതാ സാഗർ പറഞ്ഞു. ഓണക്കാലത്ത് സോഡിയാക് മിക്‌സി വാങ്ങുന്നവർക്ക് രണ്ടു കോമ്പോ ഓഫറുകളിൽ വിലക്കിഴിവും ലഭിക്കും.