അങ്കമാലി:നൂതന വൈദ്യുതി വിതരണ ശൃംഖലയിൽ ഇന്റർനെറ്റ് ഓഫ് തിങ്‌സിന്റെ അതീവ സാദ്ധ്യതകൾ അധ്യാപകർക്ക് പകർന്നു നൽകുന്ന സംസ്ഥാന തല ശില്പശാലക്ക് ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. മുന്ന് ദിവസം നീണ്ടു നിൽക്കുന്ന ശില്പശാലയിൽ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്തു.ഇന്നും,നാളേയുമായി അക്കാദമിക്ക് അറിവുകൾക്ക് പുറമെ പ്രായോഗിക അറിവുകളും ലഭ്യമാക്കുന്നത് ഉന്നം വച്ച് ഐ.ഐ.ടി മുംബൈ , ഐ.ഐ.ടി റൂർക്കി , സി.ഇ.ടി തിരുവനന്തപുരം , ടി.സി.ആസ് , കൽക്കി ടെക് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരും ശില്പശാലയിൽ അറിവുകൾ പങ്കുവയ്ക്കും . ഇലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ പാർവതി ആർ , പ്രോഗ്രാം കോ ഓർഡിനേറ്ററുമാരായ പ്രൊഫ സൂര്യ നടരാജൻ , പ്രൊഫ മുഹമ്മദ് നൗഫൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃതം നൽകും.