kesadhanam
കേശദാനം ചെയ്ത വിദ്യാർത്ഥിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ലിറ്റിൽ ഫ്ലവർ സോഷ്യൽ സെന്റർ ഡയറക്ടർ ഫാ. ലിന്റോ തകരപ്പിള്ളിൽ നിർവഹിക്കുന്നു.

ആലുവ: ലിറ്റിൽ ഫ്ലവർ സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ തൃശൂർ അമല ആശുപത്രിയുമായി സഹകരിച്ച് ക്യാൻസർ രോഗികൾക്കു വിഗ്ഗ് നിർമാണത്തിനായി ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് വിദ്യാർത്ഥിനികൾ മുടി ദാനം ചെയ്തു. 25 ഓളം വിദ്യാർത്ഥിനികളാണ് സമൂഹക്കിനാകെ മാതൃകയായത്.

കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ശാലിനി അദ്ധ്യക്ഷത വഹിച്ചു. ലിറ്റിൽ ഫ്ലവർ സോഷ്യൽ സെന്റർ ഡയറക്ടർ ഫാ. ലിന്റോ തകരപ്പിള്ളിൽ കേശദാനം ചെയ്ത വിദ്യാർഥിനികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രോഗ്രാം കോഓർഡിനേറ്റർ തോമസ് ആന്റണി, കോളേജ് എൻ.എസ്.എസ് യൂണിറ്റ് ഇൻചാർജ് ജാസ്മിൻ, അമല ആശുപത്രി പ്രതിനിധി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.