മൂവാറ്റുപുഴ : കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് ഡീൻ കുര്യാക്കോസ് എം.പി നിവേദനം നൽകി. റിവ്യൂ മീറ്റിംഗ് ഉടനെ വിളിച്ചു ചേർക്കുമെന്നും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ ചർച്ച ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചതായി എം.പി അറിയിച്ചു.