നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ യൂത്ത് മൂവ്മെന്റ് ചെങ്ങമനാട് മേഖല കൺവെൻഷൻ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജഗൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ രഞ്ചിത്ത്, സെക്രട്ടറി സിജുകുമാർ, യൂണിയൻ കൗൺസിലർമാരായ നിബിൻ നൊച്ചിമ, സുനീഷ് പട്ടേരിപ്പുറം ശരത്ത്, രാജേഷ്, കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.