ആലുവ: മുസ്ലിംലീഗ് ആലുവ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എടയപ്പുറം മുക്കത്ത് വീട്ടിൽ അഡ്വ. എം.എ. അഷ്‌റഫ് (58) നിര്യാതനായി. കബറടക്കം എടയപ്പുറം ജുമാമസ്ജിദ് കബർസ്ഥാനിൽ നടത്തി. പെരുമ്പാവൂർ ബാർ അസോസിയേഷൻ അംഗമാണ്. എടയപ്പുറം മുസ്ലിം വെൽഫെയർ അസോസിയേഷൻ സ്ഥാപക സെക്രട്ടറിയും മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: ഹാഷീം അൽതാഫ്, ഹിഷാം അൽതാഫ്, മുഹമ്മദ് റസീം, മരുമകൾ: ഫാത്തിമ സനം.