മരട്: കേന്ദ്രസർക്കാരിന്റെ കിസാൻ സമ്മാൻ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് കർഷകമോർച്ച തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരട് കൃഷിഭവൻ ഓഫീസിലേക്ക് മാർച്ച് നടത്തി. രാവിലെ 10ന് നെട്ടൂർ ധന്യ ജംഗ്ഷനിൽനിന്നും ആരംഭിച്ച മാർച്ച് ബിജെപി സംസ്ഥാന സമിതിയംഗം വി.കെ. സുദേവൻ ഉദ്ഘാടനം ചെയ്തു.. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് പി.ബി. സത്യൻ മുഖ്യപ്രഭാഷണം നടത്തി.