jayanep
ഓൾ ഇന്ത്യ വീരശൈവ മഹാസഭ

കാലടി: ആൾ ഇന്ത്യ വീരശൈവ മഹാസഭ ശ്രീമൂലനഗരം ശാഖയുടെ വാർഷിക പൊതുയോഗവും കുടുംബസംഗമവും, വിദ്യാഭ്യാസ അവാർഡ് ദാനവും നടന്നു. ശ്രീമൂലനഗരത്ത് വെച്ച് നടന്ന സമ്മേളനത്തിൽ ശാഖ പ്രസിഡന്റ് കെ.എൻ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ വീരശൈവ മഹാസഭയുടെ കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം ഇ.പി ജയരാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ നന്ദന ഹരി പ്രസാദിനെ ജില്ലാകമ്മിറ്റി അംഗം കെ.ജി പ്രതാപ് അവാർഡ് നൽകി ആദരിച്ചു. പ്ലസ് ടു അവാർഡ് ദാനം താലൂക്ക് പ്രസിഡന്റ് കെ.ചന്ദ്രൻ നിർവഹിച്ചു. സഭയുടെ മുൻകാല പ്രവർത്തകനും, രക്ഷാധികാരിയുമായ കെ.എൻ ഗോപാലിനെ പുരോഹിതൻ രാജീവ് പാറപ്പുറം ആദരിച്ചു. ശാഖാ സെക്രട്ടറി ഉണ്ണികൃഷ്ണൻ , ട്രഷറർ മിനി പ്രദീപ്, കെ.എൻ.ശിവരാമൻ, കൃഷ്ണൻ ഗാന്ധിപുരം എന്നിവർ സംസാരിച്ചു.