കൊച്ചി:അദ്ധ്യാപനത്തിലും അദ്ധ്യയനത്തിലും മികച്ച നിലവാരം ഉണ്ടായാലെ മികച്ച ന്യായാധിപർ ഉണ്ടാകുകയുള്ളുവെന്ന് സെൻട്രൽ യൂണിവേഴ്സിറ്റി ഒഫ് കേരള വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ പറഞ്ഞു. നിലവാര കുറവ് കൊണ്ടാണ് കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത്. നിയമ അദ്ധ്യാപനത്തിലെ നൂതന രീതികളും തന്ത്രങ്ങളും എന്ന വിഷയത്തിൽ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നടന്ന ഏകദിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നുവാൽസ് വൈസ് ചാൻസലർ ഡോ. കെ.സി.സണ്ണി അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.സി.വത്സൻ, രജിസ്ട്രാർ മഹാദേവ് , ഡോ.അനിൽ ആർ. നായർ എന്നിവരും പങ്കെടുത്തു. ഫ്ലോറിഡയിലെ മിയാമി ഡേഡ് കോളേജ് പ്രൊഫസർ ഡോ. ജെ. ഡെനിഷ്യ കുവാസ്, ഡോ. ഗോപകുമാർ എന്നിവർ ക്‌ളാസുകൾ നയിച്ചു.