മൂവാറ്റുപുഴ: വിളക്കിത്തല നായർ സമാജം (വി.എൻ.എസ്) മൂവാറ്റുപുഴ താലൂക്ക് വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി.ടി. ബിജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.കെ. ബിജു അദ്ധ്യക്ഷത വഹിച്ചു. ഗീത സജീവൻ സ്വാഗതം പറഞ്ഞു .താലൂക്ക് സെക്രട്ടറി കെ.കെ. രാജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രാജൻ, തങ്കമ്മ ചന്ദ്രശേഖരൻ. എം.ജെ. അനു, കെ.വി. കുട്ടപ്പൻ എന്നിവർ സംസാരിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് സി.സി. മോഹനൻ നന്ദി പറഞ്ഞു. ഓഗസ്റ്റ് 18,19 തീയതികളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു. ഭാരവാഹികളായി ഓമന വേലായുധൻ (പ്രസിഡന്റ്) , എം.ജെ. അനു (വൈസ് പ്രസിഡന്റ്), കെ കെ രാജു ( സെക്രട്ടറി), അജിത തമ്പി (ജോയിന്റ് സെക്രട്ടറി), ഗീത സജീവൻ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.