കൊച്ചി : കേശവദേവ് മലയാള സാഹിത്യത്തിന് ഭാവുകത്വം നേടിക്കൊടുത്ത അതുല്യപ്രതിഭയാണെന്ന് രാജേഷ് ചിറപ്പാട് അഭിപ്രായപ്പെട്ടു . .സാമൂഹ്യ നീതിയും സമത്വചിന്തയും ആയിരുന്നു കേശവദേവിന്റെ രാഷ്ട്രീയം.. എറണാകുളം മഹാരാജാസ് കോളജ് മലയാള വിഭാഗം സംഘടിപ്പിച്ച കേശവ് ദേവ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവി എസ്. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സുമി ജോയ് ഓലിയപ്പുറം, ഡോ. മാത്യു ടി.എം.പ്രൊഫ. ജൂലിയ ഡേവിഡ് ,രണ്ടാം വർഷ വിദ്യാർത്ഥിനി സ്നേഹ എച്ച.എൻ എന്നിവർ പ്രസംഗിച്ചു