മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പിരളിമറ്റം തോട് നീർത്തട പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള പ്രഥമ ഗ്രാമസഭ നാളെ (വ്യാഴം) വൈകിട്ട് 3 ന് കദളിക്കാട് നാഷണൽ ലൈബ്രറി ഹാളിൽ ചേരും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ. ജോർജ് അദ്ധ്യക്ഷത വഹിക്കും. 11, 12 വാർഡുകളിലെ 239 ഹെക്ടർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന പിരളിമറ്റം നീർത്തട വികസനത്തിനാവശ്യമായി 19, 94,773 രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. വാർഡ് മെമ്പർ ഇ.കെ. സുരേഷ്, കൃഷി ഓഫീസർ രാഹുൽ കൃഷ്ണൻ, ഗാന്ധിജി സ്റ്റഡി സെന്റർ സെക്രട്ടറി മത്തച്ചൻ പുരയ്ക്കൽ, പ്രൊജക്ട് ഓഫീസർ ജോസ് വട്ടക്കണ്ടം എന്നിവർ സംസാരിക്കും.