കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തിൽ പഞ്ചവത്സര എൽ.എൽ.എം(ഐ.പി)പി.എച്ച്.ഡി, ഒരു വർഷത്തെ എൽ.എൽ.എം(ഐപി) ജൂലായ് എട്ടിന് നടക്കുന്ന അഭിമുഖത്തിന് അസൽ രേഖകളും പകർപ്പുകളും സഹിതം രാവിലെ പത്തിന് മുമ്പ് കുസാറ്റ് ഐ.പി.ആർ സെന്റർ ഓഫീസിൽ ഹാജരാകണം. 2019ലെ കുസാറ്റ് പ്രവേശന പരീക്ഷ (കാറ്റ്) എഴുതിയവർക്ക് മുൻഗണന. അഡ്മിറ്റ് കാർഡ്, കൺഫർമേഷൻ പേജ് ഹാജരാക്കണം.തിരഞ്ഞെടുക്കപ്പെടുന്നവർ 4000രൂപ സ്‌പെഷ്യൽ ഫീസ് അടക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484- 2575174, 2575074.വെബ്‌സൈറ്റ് : ciprs.cusat.ac.in