തൃക്കാക്കര : കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിൽ പത്താമത് അന്തർദേശീയ സമ്മർ യൂണിവേഴ്‌സിറ്റി സമ്മേളനം (ഐ.എസ്.യു.എസ്.ഡബ്‌ള്യു 2019) തുടങ്ങി. സാമൂഹിക പരിരക്ഷയും ദുർബല ജനവിഭാഗങ്ങളുടെ സുസ്ഥിതിയും എന്ന വിഷയത്തെ ആസ്പദമായി നടക്കുന്ന സമ്മേളനം ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. രാജഗിരി കോളേജ് ഡയറക്ടർ ഫാ. മാത്യു വട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. ഡോ. തോമസ് സി. മാത്യു മുഖ്യാതിഥിയായിരുന്നു.
സമ്മേളനത്തിൽ രാജഗിരിക്ക് പുറമെ വിവിധ വിദേശ സർവകലാശാലകളിൽനിന്നുള്ള ആരോഗ്യ പ്രവർത്തകർ, വിദ്യാഭ്യാസ വിദഗ്ദ്ധർ , ഗവേഷണ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.ഉദ്ഘാടന സമ്മേളനത്തിൽ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. ജോസഫ് ഐ. ഇഞ്ചോടി, പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ് , ഡോ. ഡാഫ്‌ന റ്റെനർ , ഡോ. സോഫി റ്റെപ്പാരൽ, ഡോ. അനീഷ് കെ.ആർ, ഡോ. ഫാ. സാജു , ഡോ. ലിസി പി.ജെ. എന്നിവർ പങ്കെടുത്തു. സമ്മേളനം ജൂലായ് 12 ന് സമാപിക്കും.