ആലുവ: അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന 'അക്ഷരതീരം' സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള മെറിറ്റ് അവാർഡും പ്രതിഭ സംഗമവും ജൂലായ് ആറിന് രാവിലെ 10 ന് ആലുവ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.
. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എസ്. സുഹാസ് അവാർഡുകൾ വിതരണം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോസ് കെ. മാത്യു മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ്, എ വൺ നേടിയവർക്ക് ആദരവും 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കുളുകളേയും അനുമോദനവും നൽകും.