ഫോർട്ടുകൊച്ചി: ചരക്ക് ലോറികളുടെ ഇരമ്പൽഓർമ്മയാകുകയാണ്.കേരളത്തിലെ ഏറ്റവും പുരാതനമായ മട്ടാഞ്ചേരി ബസാർ അവഗണനയുടെ പടുകുഴിയിൽ.കപ്പലുകളിൽ ചരക്കിറക്കി വഞ്ചികളിൽ മറ്റു സ്ഥലങ്ങളിലേക്ക് സാധനങ്ങൾ കയറ്റിക്കൊണ്ടുപോയിരുന്ന കാലം മട്ടാഞ്ചേരി ബസാറിലുണ്ടായിരുന്നു. പുതിയ ബസാറുകൾ രൂപം കൊണ്ടതോടെയാണ് ഇവിടെ കച്ചവടം കുറഞ്ഞത് .600ൽ പരം തൊഴിലാളികളും നൂറിൽ പരം കച്ചവടക്കാരും കച്ചവട സ്ഥാപനങ്ങളിലെജീവനക്കാരും ദുരിതത്തിലായി. പഴയ കാനകൾ പുതുക്കി പണിയാൻ കോർപ്പറേഷൻ തീരുമാനിച്ചെങ്കിലും കഴിഞ്ഞആറ് മാസമായി ഇഴയുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ മുറവിളിയെ തുടർന്ന് ജോലികൾ വീണ്ടും തുടങ്ങി പൂർത്തിയാക്കി. സമീപത്തെ റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒരു ജോലി പോലും തുടങ്ങി വെച്ചിട്ടില്ല. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡാണ് റോഡിന്റെ നിർമ്മാണചുമതല. ബസാറിലെ മണ്ണും പൊടിയും ശ്വസിച്ച് പലർക്കും ആസ് തമ രോഗം പിടിപെട്ടിരിക്കുകയാണ്. സമീപത്ത് സ്ളാബുകൾ ഇട്ടെങ്കിലും ചരക്ക് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. . ഒന്നിനു പിറകെ ഒന്നായി വരുന്ന വാഹനങ്ങൾ കാരണം എപ്പോഴും ഗതാഗതക്കുരുക്കാണ്. ചരക്ക് വാഹനങ്ങൾ മട്ടാഞ്ചേരിയിലേക്ക് വരാതെ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന സ്ഥിതിയാണ്. ചരക്കുകളിൽ പല സാധനങ്ങളും എത്താൻ സാധിക്കാത്തതിനാൽ കച്ചവടം മരിച്ചു കൊണ്ടിരിക്കുന്നു. ഇതു മൂലം തൊഴിലാളികൾക്ക് ജോലി ഇല്ലാതാകുന്ന സ്ഥിതിവിശേഷമാണ്. ദൂരസ്ഥലങ്ങളിൽ നിന്നും വരുന്നവർ ചരക്കുകൾ കിട്ടാതാകുന്നതോടെ മറ്റു കേന്ദ്രങ്ങളിലേക്ക് ചേക്കേറുന്നു..പരിഹാരം ആവശ്യപ്പെട്ട് ഗ്രെയിൻ മർച്ചന്റ്സ് അസോസിയേഷൻ മേയർ, ജില്ലാ കളക്ടർ, ഡെപ്യൂട്ടി മേയർ, കൊച്ചി സ്മാർട്ട് മിഷൻ മാനേജിംഗ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകി
റോഡിന് വീതിഇല്ല,ഗതാഗതക്കുരുക്ക്
സർവത്ര മണ്ണും പൊടിയും
ചരക്ക് വാഹനങ്ങൾ വഴിമാറുന്നു