sndp
മുപ്പത്തടം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠ വാർഷികത്തിൽ പങ്കെടുക്കാനെത്തിയ ഭക്തജനം

ആലുവ: എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖ വക ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠ വാർഷികം വിവിധ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി രാകേഷ് തന്ത്രി, മേൽശാന്തി സുമേഷ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖ പ്രസിഡന്റ് ശ്രീന പന്തലാക്കൽ, സെക്രട്ടറി സനൂഷ് സാജുലാൽ, അരവിന്ദാക്ഷൻ, സീന ദിവാകരൻ, എ.ബി. ബാബു, സി.ആർ. ബാബു, രാജീവ്, സജീവ് എന്നിവർ നേതൃത്വം നൽകി.