പറവൂർ : സംസ്കൃത പണ്ഡിതനും നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂൾ സ്ഥാപകനുമായ ഡോ.പി.ആർ.ശാസ്ത്രിയുടെ 21 -ാം ചരമ വാർഷികം പറവൂർ എസ്.എൻ.ഡി.പി യൂണിയന്റേയും എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിന്റേയും സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ അങ്കണത്തിലെ പി.ആർ.ശാസ്ത്രിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജറും പറവൂർ യൂണിയൻ സെക്രട്ടറിയുമായ ഹരി വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടിയും പി.ടി.എ പ്രസിഡന്റ് എം.കെ. ആഷിക്കും എന്റോൺമെന്റുകൾ വിതരണം ചെയ്തു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, ഡി. ബിനു, നഗരസഭ വാർഡ് കൗൺസിലർ ടി.വി. നിഥിൻ, യൂണിയൻ കൗൺസിലർമാരായ ഡി. പ്രസന്നകുമാർ, കെ.ബി. സുഭാഷ്, വി.എൻ. നാഗേഷ്, ടി.എം. ദിലീപ്, ടി.പി. കൃഷ്ണൻ, പ്രിൻസിപ്പൽ പി.വി. ജയശ്രീ, ഹെഡ്മിസ്ട്രസ് പി.ആർ. ലത, സ്കൂൾ സ്റ്റാഫ് സെക്രട്ടറിമാരായ കെ.വി. സാഹി, പി. മോഹൻകുമാർ എന്നിവർ സംസാരിച്ചു.