മൂവാറ്റുപുഴ: അണ്ടർവാല്വേഷൻ നടപടികളിൽ അന്തിമ ഉത്തരവായ കേസുകളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. മൂവാറ്റുപുഴ സബ് രജിസ്ട്രാർ ഓഫീസിൽ ഇന്നു രാവിലെ 10മുതൽ വെെകിട്ട് 5 വരെ ഇത്തരം കേസുകളിൽ അദാലത്ത് നടക്കും. പദ്ധതി പ്രകാരം കുറവു മുദ്രവിലയുടെ 30 ശതമാനം മാത്രം അടച്ച് ജപ്തിനടപടികളിൽ നിന്ന് ഒഴിവാകുവാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.