കൊച്ചി ഗ്രാഫിക് ഡിസൈനർമാരുടെ കൂട്ടായ്മയായ എംപ്ലോയീസ് ഫെഡറേഷൻ ഒഫ് കമ്പ്യൂട്ടർ ആർട്ടിസ്റ്റ് (എഫ്ക) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശില്പശാല ശനിയാഴ്ച്ച രാവിലെ 10 മുതൽ എറണാകുളം പ്രസിഡൻസി ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലയാളം കാലിഗ്രാഫിയുടെ കുലപതി നാരായണ ഭട്ടതിരി പങ്കെടുക്കും.മലയാളം ഫോണ്ടുകളുടെ മാസ്റ്റർ വീരാൻകുട്ടിയെ ചടങ്ങിൽ ആദരിക്കും. ജില്ലാ വാണിജ്യ വ്യവസായിക വകുപ്പിലെ ജനറൽ മാനേജർ
ബൈജു പി എബ്രഹാം മുഖ്യാതിഥിയാകും.