വൈപ്പിൻ.ഞാറക്കൽ എൽ എഫ് ഹൈസ്‌കൂളിൽ ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഇടവേളകൾ ആനന്ദപ്രദമാക്കുന്നതിനും വിജ്ഞാനപ്രദമാക്കുന്നതിനും അദ്ധ്യാപകരും കുട്ടികളും ചേർന്ന് റേഡിയോ സ്റ്റേഷൻ ആരംഭിച്ചു..റേഡിയോ സ്റ്റേഷൻ ഉദ്ഘാടനം മാനേജർ മേരി ശാലിനി നിർവഹിച്ചു.അദ്ധ്യാപികമാരായ സിസ്റ്റർ ജിനി, സ്റ്റല്ല എന്നിവർ പ്രസംഗിച്ചു.