പള്ളുരുത്തി: ചെല്ലാനം - കുമ്പളങ്ങി - പള്ളുരുത്തി വഴി കളമശേരി മെഡിക്കൽ കോളേജിലേക്ക് സർവീസ് വേണമെന്ന് ആവശ്യപ്പെട്ട് കുമ്പളങ്ങി ജനകീയ സംരക്ഷണ സമിതി പ്രസിഡന്റ് സ്റ്റാൻലി പുളിക്കൽ അധികാരികൾക്ക് നിവേദനം നൽകി. ഈ ഭാഗത്തു നിന്നും നിരവധി സാധാരണ രോഗികളാണ് ഇവിടെ എത്തുന്നത്.കളമശേരിയിൽ ബസ് ഇറങ്ങി മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ്.ഹൈക്കോടതി ജംഗ്ഷനിൽ നിന്നും തോപ്പുംപടി - ചെല്ലാനം വഴി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസും യാതൊരു മുന്നറി​യിപ്പും ഇല്ലാതെ നിർത്തലാക്കി.ഇത് പുനരാരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.