sreelakshmi
എടത്തല അൽ അമീൻ കോളേജ് ഇക്കണോമിക്‌സ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച മുഖാമുഖത്തിൽ ഐ.എ.എസ് പരീക്ഷയിൽ കേരളത്തിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആർ. ശ്രീലക്ഷ്മി സംസാരിക്കുന്നു.

ആലുവ: എടത്തല അൽ അമീൻ കോളേജ് ഇക്കണോമിക്‌സ് വിഭാഗം ഐ.എ.എസ് പരീക്ഷയിൽ കേരളത്തിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആർ. ശ്രീലക്ഷ്മിയുമായി മുഖാമുഖം സംഘടിപ്പിച്ചു. പ്രളയത്തെ അതിജീവിച്ചത് സിവിൽ സർവീസ് പരീക്ഷയെ അഭിമുഖീകരിക്കുന്നതിന് പ്രചോദനമായെന്ന് മുഖാമുഖത്തിൽ ശ്രീലക്ഷ്മി പറഞ്ഞു.

കോളേജ് മുൻ മാനേജർ എം.എം. അബ്ദുൾ റഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പ്രൊഫ. എം.ബി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി പ്രൊഫ. എം.എച്ച്. ഷാനിബ സ്വാഗതവും, പ്രൊഫ. പി. എം. അബ്ദുൾ ഹക്കിം നന്ദിയും പറഞ്ഞു. പ്രൊഫ. നിതിൻ തോമസ്, പ്രൊഫ. കല. എൻ തുടങ്ങിയവർ സംസാരിച്ചു.