പള്ളുരുത്തി: പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ഇന്ന് നടക്കും. രാവിലെ 6 ന് ഗണപതിഹവനം. തുടർന്ന് വിശേഷാൽപൂജ, നവകം പഞ്ചഗവ്യം, കലശപൂജ, ക്ഷീരധാര , വൈകിട്ട് നിറമാല, ദീപാലങ്കാരം എന്നിവ നടക്കും.ഉദയംപേരൂർ എ.എൻ. ഷാജി തന്ത്രി, ക്ഷേത്രം മേൽശാന്തി വി.കെ. സന്തോഷ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.