കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യൻ പരസ്യരംഗത്തെ കുലപതികളിലൊരാളായ കെ. ജോർജ് ജോണിന് പെപ്പർ ക്രിയേറ്റിവ് അവാർഡ്‌സ് ട്രസ്റ്റിന്റെ ആദരം. ബി.ടി.എച്ചിൽ നടന്ന അനുസ്മരണ യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് കെ.വേണുഗോപാൽ, സെക്രട്ടറി ലക്ഷ്മൺ വർമ, ട്രസ്റ്റിമാരായ ആർ. മാധവമേനോൻ, വിനയൻ, പി.കെ. നടേഷ്, ട്രസ്റ്റ് അംഗങ്ങളായ ശ്രീനാഥ്, സന്ദീപ് നായർ, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.