പള്ളുരുത്തി: കടലാക്രമണം നേരിടുന്ന ചെല്ലാനം തീരദേശ വാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി.ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മറ്റി തോപ്പുംപടിയിൽ ഏകദിന ഉപവാസ യജ്ഞം നടത്തി.സംസ്ഥാന പ്രസിഡന്റ് അഡ്വ.നോബിൾമാത്യം ഉദ്ഘാടനം ചെയ്തു.എൻ.എൽ. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.എസ്.ഷൈജു, എസ്.ആർ.ബിജു, വി. കെ.സുദേവൻ, നഗരസഭാംഗം ശ്യാമള പ്രഭു, കെ.വിശ്വനാഥൻ, പ്രവീൺ ദാമോദര പ്രഭു തുടങ്ങിയവർ പ്രസംഗിച്ചു.