ഹോട്ടൽ മൺസൂൺ എംപ്രസ് : കെ.എം.എ. ഓൾ കേരള സി.എസ്.ആർ. കോൺക്ലേവ് ഉദ്ഘാടനം വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ഷീബ ജോർജ് രാവിലെ 10ന്

ഹോട്ടൽ ഇന്റർനാഷണൽ : യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും കെനിയയിലെ റാക്കോ അക്കാദമിയും ചേർന്ന് നടത്തുന്ന ഇന്തോ ഗ്ലോബൽ ബ്ലോക്ക് ചെയിൻ ആൻഡ് എ.ഐ. സമ്മിറ്റും ട്രെയിനിംഗ് ലോഞ്ചും ഉച്ചയ്ക്ക് 12ന്

എറണാകുളം വൈ.എം.സി. ഹാൾ : കേരള വികസന സെമിനാർ ഉദ്ഘാടനം ക്യാപ്റ്റൻ മത്തായി ഈപ്പൻ വെട്ടത്ത് രാവിലെ 11ന്

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : മോഡേൺ ബേക്കറീസ് എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ എസ്.സി.എസ്. മേനോൻ അനുസ്മരണം ഉദ്ഘാടനം സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ വൈകിട്ട് 4.30ന്, തൃശൂർ രംഗചേതനയുടെ നാടകം 'കുടു കുടു കുട്ടിച്ചാത്തൻ' 6.30ന്

രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് : അന്തർദേശീയ സമ്മർ യൂണിവേഴ്‌സിറ്റി സമ്മേളനം രാവിലെ 9.30ന്

നെട്ടേപ്പാടം സത്സംഗം മന്ദിരം : പ്രശ്‌നോപനിഷദ് ക്ലാസും ഭഗവദ്ഗീത ക്ലാസും വൈകിട്ട് 6ന്

കച്ചേരിപ്പടി : ഗാന്ധിപീസ് ഫൗണ്ടേഷൻ ചർച്ച അടിസ്ഥാന ആവശ്യങ്ങളും മൗലീക അവകാശങ്ങളും വൈകിട്ട് 5ന്