കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ ജെൻഡർ പദ്ധതിയും കൗൺസലിംഗും ആരംഭിച്ചു. എൽ.പി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസത്തിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളുകളിൽ കുട്ടികളുടെ പരാതികൾ സമർപ്പിക്കുന്നതിനായി പരാതിപ്പെട്ടി സ്ഥാപിക്കും. പരാതികൾ അതീവ രഹസ്യമായി കൈകാര്യം ചെയ്യും. പദ്ധതി തിരുവാണിയൂർ സെന്റ് ഫിലോമിനാസ് സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ സി പൗലോസ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.വി. ഷാജി അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഇല്ലിക്കപറമ്പിൽ, ബേബി വർഗീസ്, ഫാ. കെ വി പൗലോസ്, ജീന പ്രശാന്ത് എന്നിവർ സംസാരിച്ചു .