കോലഞ്ചേരി: ഐ.എം.എ കോലഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്‌സ് ദിനാചരണം നടത്തി. മുതിർന്ന അംഗം ഡോ. ഏലിയാസ് വർഗീസിനെ ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ ഉപഹാരം നൽകി. ഡോക്ടർമാരായ എസ്. ശ്രീകുമാർ, സോജൻ ഐപ്പ്, ജോസഫ് വർഗീസ്, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ, കോലഞ്ചരി മെഡിക്കൽ കോളേജ് സെക്രട്ടറി ജോയ് പി ജേക്കബ് എന്നിവർ സംസാരിച്ചു.