കൊച്ചി : പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു നടന്ന മഹാരുദ്രത്തിനു സമാപനം കുറിച്ച് കാലടി ശൃംഗേരിമഠം വേദ പാഠശാല പ്രിൻസിപ്പൽ എച്ച്.ആർ. നരേന്ദ്രഭട്ടിന്റെ കാർമികത്വത്തിൽ വസോർധാര നടത്തി. ക്ഷേത്രം മേൽശാന്തി പറപ്പൂക്കര ഹരിനമ്പൂതിരി, ക്ഷേത്രം തന്ത്രി പുലിയന്നൂർ നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് നേതൃത്വം നൽകി. മഹാശിവപുരാണ സമീക്ഷയുടെ യജ്ഞാചാര്യൻ സി.ജെ.ആർ പിള്ള ആയിരുന്നു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു വിശേഷാൽ കളഭാഭിഷേകവും മഹാപ്രസാദഊട്ടും വിശേഷാൽ നിറമാല ദീപാരാധനയും നടന്നു.