vayana
വായനാ പക്ഷാചരണത്തോടനുബന്ധിച്ച് വള്ളത്തോൾ വായനശാല അമ്പുനാട് നവഭാരത് വായനശാലയുമായി ചേർന്ന് സംഘടിപ്പിച്ച നാടാകെ വായനക്കൂട്ടം ഹരിദാസ് നരീക്കൽ ഉദ്ഘാടനം ചെയ്യുന്നു.

പുക്കാട്ടുപടി : വായനാ പക്ഷാചരണത്തോടനുബന്ധിച്ച് വള്ളത്തോൾ വായനശാല അമ്പുനാട് നവഭാരത് വായനശാലയുമായി ചേർന്ന് നാടാകെ വായനക്കൂട്ടം സംഘടിപ്പിച്ചു. അദ്ധ്യാപകനും ഗ്രന്ഥകർത്താവുമായ ഹരിദാസ് നരീക്കൽ മുഖ്യ പ്രഭാഷണം നടത്തി. ദേവാംഗന, ദേവനാഥ്, രാജേഷ് എടത്തല, ഭാഷ്യ അമ്പുനാട്, അയന, സുശീലൻ എ.ആർ. എന്നിവർ കഥ, കവിത, നാടൻപാട്ടുകൾ എന്നിവ അവതരിപ്പിച്ചു. വായനശാല സെക്രട്ടറി മഹേഷ് കെ.എം., പ്രസിഡന്റ് ജേക്കബ് സി. മാത്യു, സി.ജി. ദിനേശൻ, നവഭാരത് വായനശാല സെക്രട്ടറി ഭാസി അമ്പുനാട്‌, ബൈജുമാത്യു എന്നിവർ സംസാരിച്ചു.