helth-ezhekkara
ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

പറവൂർ : ഏഴിക്കര പഞ്ചായത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചാത്തനാട്, ഏഴിക്കര, കെടാമംഗലം, നന്ത്യാട്ടുകുന്നം എന്നീ പ്രദേശങ്ങളിലെ ക്യാമ്പുകളിലാണ് പരിശോധിച്ചത്. തൊഴിലാളികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ തൊഴിലാളികൾ താമസിച്ചിരുന്ന രണ്ടു പേർക്ക് നോട്ടീസ് നൽകി. ഏഴിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ബിനോയ് വർഗീസ്, സൂർജഹാൻ, പി.ആർ. ലിബിൻ, പി. എ. രാജേഷ് എന്നിവരാണ് പരിശോധന നടത്തിയത്.