പറവൂർ : ചേന്ദമംഗലം സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്കുള്ള അപകട ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി അപകടത്തിൽ മരിച്ച പള്ളിക്കര വീട്ടിൽ കണ്ണന്റെ ഭാര്യക്ക് ഒരു ലക്ഷം രൂപ ബാങ്ക് പ്രസിഡന്റ് സി.പി. ഉണ്ണികൃഷ്ണൻ നൽകി. കെ. ശിവശങ്കരൻ, പ്രമോദ് ബി. മേനോൻ, ശ്രീജിത്ത് മനോഹർ, പി.വി. മണി ടീച്ചർ, വി.എം. മണി തുടങ്ങിയവർ പങ്കെടുത്തു. ഇഫ്കോ ടോക്‌‌യോ കമ്പിനിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.