പറവൂർ : അപകടത്തിൽ മരണപ്പെട്ട മത്സ്യതൊഴിലാളിയുടെ കുടുംബത്തിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് പത്ത് ലക്ഷം രൂപയുടെ ധനസഹായം നൽകി. ചിറ്റാറ്റുകര പട്ടണം കോലത്തേരിൽ സന്തോഷിന്റെ ഭാര്യ സബീനക്ക് മത്സ്യഫെഡ് ഡയറക്ടർ കെ.സി. രാജീവ് ധനസഹായം കൈമാറി. മത്സ്യഫെഡ് മുൻ മെമ്പർ എം.ഡി. അപ്പുക്കുട്ടൻ ഫിഷറീസ് ഓഫീസർ സനീഷ്, ആർ.കെ. സന്തോഷ്, പഞ്ചായത്ത് മെമ്പർ സിംന സന്തോഷ് എന്നിവർ പങ്കെടുത്തു.