കൊച്ചി: ടൂറിസം പ്രൊഫഷണൽസ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൺസൂൺ ഫുട്‌ബാൾ ടൂർണമെന്റ് ഷൂട്ട് ദ റെയിൻ 6, 7 തീയതികളിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. ആറിന് രാവിലെ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 21 ഹോട്ടൽ ടീമുകളും ഒരു ടൂർ ഓപ്പറേറ്റർ ടീമും പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മഴക്കാല ടൂറിസത്തിന് കൂടുതൽ പ്രചാരം നൽകുകയാണ് ലക്ഷ്യം. വിജയികൾക്ക് ഡൊമിനിക് ജോസഫ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 50,000 രൂപയും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 15,000 രൂപയും സമ്മാനമായി ലഭിക്കും. ഏഴിന് വൈകിട്ട് 5.30 ന് നടക്കുന്ന സമാപന ചടങ്ങിൽ ഹൈബി ഈഡൻ എംപി, മുൻ എം.പി കെ.വി. തോമസ് തുടങ്ങിയവർ പങ്കെടുക്കും.

കൺവീനർ തോമസ് വർഗീസ്, വിനീഷ് വിദ്യ, ടി.എ. ജാഫർ, ഷഫിക്ക് അലി എന്നിവർ വിശദീകരിച്ചു.