കൊച്ചി: സംസ്ഥാനം നേരിട്ട പ്രളയത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം മൂന്നാം പ്രളയം 12ന് തീയേറ്ററുകളിലെത്തും. നയാഗ്ര മൂവീസിന് വേണ്ടി ദേവസ്യ കുര്യാക്കോസ് അടിമാലി നിർമ്മിക്കുന്ന ചിത്രം നവാഗതനായ എം.ആർ. രതീഷ് രാജു.ആർ ആണ് സംവിധാനം ചെയ്യുന്നത്. പ്രളയ സമയത്ത് കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഷ്‌ക്കർ സൗദൻ, സായികുമാർ, അനിൽ മുരളി, അരിസ്റ്റോ സുരേഷ്, ശശികുമാർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. നിർമ്മാതാവ് ദേവസ്യ കുര്യാക്കോസ്, ചീഫ് അസോസിയേറ്റ് ഡറക്ടർ അനീഷ്, സംവിധായകൻ എം.ആർ. രതീഷ് രാജു, സംഗീതസംവിധായകൻ രഘുപതി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.