വൈപ്പിൻ: എളങ്കുന്നപ്പുഴ കോഴിപ്പറമ്പിൽ രാജേഷിന്റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ ശാലുവിന്റെ വൃക്ക മാറ്റിവയ്ക്കൽ ചികിത്സക്കായി മെഗാഷോ നടത്തുന്നു. മിഥുൻ രമേശ് ഫാൻസ് വെൽഫെയർ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മറ്റിയുടേയും എളങ്കുന്നപ്പുഴ നടനം സ്‌കൂൾ ഓഫ് ഡാൻസിന്റേയും സംയുക്താഭിമുഖ്യത്തിൽ മെഗാ ഇവന്റ് ഷോ 6ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മാലിപ്പുറം കർത്തേടം സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചാണ് ഷോ നടത്തുന്നത്. സിനിമാ സീരിയൽ താരങ്ങളായ ജോജു ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ഷാജു കലാഭവൻ, പ്രജോദ് കലാഭവൻ, സ്വാസിക അവതാരകൻ മിഥുൻ രമേശും ഈ മെഗാ ഷോയിൽ പങ്കെടുക്കും.
കൊല്ലം, കാസർഗോഡ് ജില്ലകളിൽ സമാനമായ രീതിയിൽ ഷോ സംഘടിപ്പിച്ചതിലൂടെ 17 കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. വളരെയേറെ ചികിത്സാ ചിലവ് ആവശ്യമായ ശാലു രാജേഷിന്റെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രീയ നടത്തുന്നതിനുള്ള ധനശേഖരണം ഷോയിലൂടെ ലഭിക്കുന്ന തുക കൊണ്ട് നടത്താമെന്നാണ് പ്രതീക്ഷ.
ബിജു കണ്ണങ്ങനാട്ട്, രവീന്ദ്രൻ മാസ്റ്റർ, നയന രഞ്ജിത്ത് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.