മരങ്ങൾ നട്ട് കൈ നിറയെ പണം വാരാം
കൊച്ചി: സ്വന്തമായി ഭൂമിയുണ്ടെങ്കിൽ മരങ്ങൾ നട്ട് പണം വാരാം. വനംവകുപ്പിന്റെ ചെറിയ ധനസഹായവും പിന്തുണയും ലഭിക്കും. തൈകൾക്ക് പണം നൽകണമെന്ന് മാത്രം. വനംവകുപ്പിന്റെ പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുകയാണ്.
ലക്ഷ്യം
തടിയുത്പാദനം വർദ്ധിപ്പിക്കുക. അതുവഴി ഭൂവുടമകൾക്ക് അധിക വരുമാനവും.
മരങ്ങൾ
തേക്ക്
ചന്ദനം
മഹാഗണി
ആഞ്ഞിലി
പ്ലാവ്
റോസ്‌വുഡ്
തമ്പകം
കുമ്പിൾ
കുന്നിവാക
തേമ്പാവ്
30 രൂപ മുതൽ 50 വരെ വില
50 മുതൽ 200 വരെ തൈ ഒന്നിന് 50 രൂപ.
201 മുതൽ 400 വരെ ഒന്നിന് 40 രൂപ .
(ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000 രൂപ
401 മുതൽ 625 വരെ ഒന്നിന് 30 രൂപ
.(ഏറ്റവുംകുറഞ്ഞ പ്രോത്സാഹന ധനസഹായം 16000 രൂപ).
ആദ്യവർഷം ധനസഹായത്തിന്റെ പകുതി നൽകും. രണ്ടു വർഷം കൂടി കഴിഞ്ഞാൽ ഒന്നുകൂടി അപേക്ഷിക്കണം. തൈകളുടെ വളർച്ച ഉറപ്പാക്കിയാണ് അടുത്ത ഗഡു.
വിവരങ്ങൾക്ക്
കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും വനംവകുപ്പിന്റെ www.forest.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ സെപ്തംബർ 15 നകം എറണാകുളം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2344761.
20 വർഷം പരിപാലിക്കണം
പരിപാലന കാലാവധി 20 വർഷമാണ്. അതിന് ശേഷം വെട്ടി വിൽക്കാം. ചന്ദനമരം വെട്ടണമെങ്കിൽ വനുവകുപ്പിനെ അറിയിക്കണമെന്ന് മാത്രം. മറയൂർ വിഭാഗം സ്ഥലത്തെത്തി ചന്ദനം വെട്ടി ഡിപ്പോയിലേക്ക് മാറ്റും. വിലയുടെ 80 ശതമാനം ഉടമസ്ഥന് നൽകും. 20 ശതമാനം കൈകാര്യ ചെലവായി വനം വകുപ്പ് എടുക്കും.
15,000 തൈകൾ റെഡി
വിതരണത്തിനായി 15,000 തൈകൾ ഏലൂരിലുള്ള നഴ്സറിയിൽ തയ്യാറായി. രണ്ടു വർഷം മുമ്പ് പദ്ധതി തുടങ്ങിയെങ്കിലും പ്രചാരം ലഭിച്ചിരുന്നില്ല. ഇത്തവണ കൂടുതൽ ആളുകളിലേക്ക് പദ്ധതി എത്തിക്കുകയാണ് ലക്ഷ്യം.
എം.എ. അനസ്
അസി. ഫോറസ്‌റ്റ് കൺസർവേറ്റർ
സോഷ്യൽ ഫോറസ്‌ട്രി, എറണാകുളം