കൊച്ചി: വനം വകുപ്പിന്റെ 2019 ലെ വനമിത്ര പുരസ്‌ക്കാരത്തിന് ജില്ലയിൽ അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ വനവത്ക്കരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ജൈവ വൈവിധ്യ പരിപാലനം തുടങ്ങിയ മേഖലകളിലെ സേവനങ്ങൾക്കാണ് പുരസ്‌ക്കാരം. വ്യക്തികൾ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരെ പരിഗണിക്കും. 25,000 രൂപയും, ട്രോഫിയും, സർട്ടിഫിക്കറ്റും അടങ്ങിയതാണ് വനമിത്ര പുരസ്‌ക്കാരം. രേഖകൾ സഹിതം അപേക്ഷകൾ സെപ്തംബർ 31 നകം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, മണിമല റോഡ്, ഇടപ്പളളി.പി.ഒ, എറണാകുളം-682024 എന്ന ഓഫീസിൽ എത്തിക്കണം.
ഫോൺ: 0484-2344761