കൊച്ചി: കൊച്ചിൻ നഗരസഭയിലെ 54-ാം ഡിവിഷന്റെ വാർഡ് സഭ എളംകുളം ഫാത്തിമ ചർച്ച് ഹാളിൽ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. കെ.കെ. മാധവൻ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ നിഷ ജോൺ, ഹെൽത്ത് ഇൻസ്പെക്ടർ ഷിജി എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ആശ കൃഷി വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറിക്കുള്ള വിത്തുകളുടെ വിതരണം മേയർ സൗമിനി ജയിൻ നിർവഹിച്ചു. ജോൺ സേവ്യർ, തോമസ് അജേഷ്, കോ ഓർഡിനേറ്റർ തമ്പി എന്നിവർ സംസാരിച്ചു.