മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ കൗൺസലിംഗ് സെന്റർ കെട്ടിടം തുറന്നു. ജില്ലാ പഞ്ചായത്തിൽ നിന്നനുവദിച്ച 20ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിർമിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലിസ് കെ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർ വി.എച്ച്. ഷഫീക്ക്, പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, പ്രിൻസിപ്പൽ ആർ. പത്മ, ഹെഡ്മിസ്ട്രസ് എ കെ. നിർമ്മല, കുഞ്ഞുമോൾ, ഹസൻ കോട്ടേപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. എഴുനൂറിലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഒരു മുഴുവൻ സമയ കൗൺസിലറുടെ സേവനവും ലഭിക്കും.