മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ അപേക്ഷ നൽകിയിട്ടും കെട്ടിട നിർമ്മാണ പെർമിറ്റ്, ഒക്കുപ്പെൻസി എന്നിവ ലഭിക്കാത്തവരുടെ അപേക്ഷകൾ പരിശോധിച്ച് നൽകുന്നതിനായി നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരന്റെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിൽ രാവിലെ 10.30 മുതൽ പ്രത്യേക അദാലത്ത് നടക്കും. എട്ടാംതീയതി ഒന്നു മുതൽ 14വരെയുള്ള വാർഡുകളിലെ അപേക്ഷകരും ഒമ്പതാംതീയതി 15 മുതൽ 28 വരെയുള്ള വാർഡിലെ അപേക്ഷകരും ഹാജരാകണം. അപേക്ഷകൾ നൽകിയിട്ട് സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തവർ 6ന് വൈകിട്ട് 4ന് മുമ്പ് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ നഗരസഭയിൽ സമർപ്പിക്കണമെന്ന് അദാലത്ത് സമിതി കൺവീനർ അറിയിച്ചു.