cinima
മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പത്മിനി സിനിമയുടെ പ്രദർശനം ടോം ജെ വട്ടക്കുഴി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ 215ാമത് ചലച്ചിത്ര പ്രദർശനത്തിന്റെ ഭാഗമായി പ്രശസ്ത ചിത്രകാരി ടി.കെ. പത്മിനിയെ ആസ്പദമാക്കി നിർമ്മിച്ച സിനിമ പത്മിനിയുടെ പ്രദർശനം നടന്നു. ചിത്രകാരൻ ടോം ജെ വട്ടക്കുഴി ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പായിപ്ര രാധാകൃഷ്ണൻ, ഫിലിം സൊസൈറ്റി പ്രസിഡന്റ് പ്രകാശ് ശ്രീധർ, വർഗീസ് മണ്ണത്തൂർ, പി.എ. സമീർ, പ്രജിത്ത് ഒ കുമാർ എന്നിവർ സംസാരിച്ചു.